ദീർഘദൂര യാത്രകൾക്കൊക്കെ പോകുമ്പോ പാട്ടിനേക്കാൾ മേൽപ്പറഞ്ഞ മോണോലോഗ് ഐറ്റംസ് ആണ് കൂടുതൽ പ്ലേലിസ്റ്റിൽ ഉണ്ടാവുക...
അപ്പോ, കാറിങ്ങനെ മാനന്തവാടി-മൈസൂർ റൂട്ട് കേറി അങ്ങനെ പോകുവാണ്...
കാറിലെ പാട്ട് വയനാട് ചുരം കയറി ആദ്യ ചായക്കടയിൽ ചായകുടിക്കുന്ന നേരം വരെയേ ഉണ്ടായിരുന്നുള്ളൂ, "മണവാളൻ തഗ്ഗ്" കൊണ്ട് മംഗളം പാടിച്ചു.
സമയം രാത്രി പതിനൊന്നര പന്ത്രണ്ട് ആയിട്ടുണ്ടാകും,
റോട്ടിൽ ഞങ്ങളെ കൂടാതെ ഇടയ്ക്കിടെ ഒന്നുരണ്ട് കാറോ മിനിലോറിയോ പോയാലായി...
KSRTC ഒക്കെ ഇരിട്ടി വഴി കേറി പോകുവാണെന്ന് തോന്നുന്നു.
എന്തായാലും ഒരു മിഡ്നൈറ്റ് വനപാത ഡ്രൈവ് അല്ലേ, ഒരു വെറൈറ്റി ഇരിക്കട്ടേന്ന് കരുതി മേൽപ്പറഞ്ഞതൊന്നും അല്ലാത്തൊരു യൂട്യൂബ് ചാനലിൽ നിന്നുള്ള വീഡിയോ എടുത്ത് പ്ലേ ചെയ്തു..
കാട്ടിലൂടെ പോകുന്നേന്റെ ഒരു പേടി നമ്മുടെ രണ്ടാൾടേം മൈന്റിൽ ഉണ്ടേലും നമുക്കും നമ്മുടെ സഹധർമ്മിണിക്കും സംഗതി കേറി കൊളുത്തി.
ഇഷ്ടായി ഇഷ്ടായി....
റിയലിസ്റ്റിക്ക് എക്സ്പ്ലനേഷൻ ആൻഡ് ഡീറ്റെയിലിങ്..
ആഹാ... ❤️
അങ്ങനെ കേട്ട് കേട്ട് മുന്നോട്ട് പോകുമ്പോൾ ഇരുട്ടിന് നല്ല കനം വെച്ച പോലെ തോന്നി..
അപ്പുറമിപ്പുറം നല്ല കാട്പ്രദേശം ആയിരിക്കണം...
പേടി കൂടി സഹു പറഞ്ഞു,
"രാജീവേട്ടാ, ഇതൊന്ന് കേൾക്കുന്നത് നിർത്തുവോ..."
"എന്തിന്..??"
"ഈ കാടൊന്ന് കഴിഞ്ഞിട്ട് നിങ്ങള് വെച്ചോ മനുഷ്യാ.."
"അയ്യോടാ, നല്ല രസവല്ലേ കേൾക്കാൻ.."
"രസമൊക്കെയാ... പക്ഷേ, നല്ല പേടി ആണ് ഹേ.."
ഞാൻ നിർത്തിയില്ല..
സമാധാനിക്കാൻ പറഞ്ഞു...
കുറച്ചു ദൂരം മുന്നോട്ട് പോയതും, സൈഡിൽ റോഡിനോട് ചേർന്ന് ഒരു ചെറിയ അമ്പലം പോലൊരു സംഗതി.
നോക്കുമ്പോ, അതിന് സൈഡിലായൊരു നിഴൽ..
ഒന്നൂടെ സൂക്ഷിച്ചു നോക്കുമ്പോൾ നിഴലിന് രണ്ട് കൊമ്പ്..
ഒരു കൊമ്പനാന..
അത് ഞങ്ങളുടെ വണ്ടി നോക്കി അമ്പലമതിൽ ചാരി നിൽക്കുവാണ്.
എന്റെ പാതി ജീവൻ മൈസൂർ എത്തി.
മറുപാതിയുടെ മുഴുജീവനും എവിടെയൊക്കെയോ എത്തി....
ഒന്നും നോക്കിയില്ല,
വണ്ടി കത്തിച്ച് വിട്ടു...
കുറച്ചുദൂരം പോയപ്പോൾ ധൈര്യം വീണ്ടെടുത്ത് വണ്ടി നിർത്തി പിന്നോട്ട് നോക്കി,
ഞങ്ങൾക്ക് ഏറെ പിന്നിലായി വന്നൊരു മിനിലോറി, റോഡിനു നടുവിലേക്ക് കേറി നിൽക്കുന്ന ആനയെ മറികടക്കാൻ ആകാതെ ദൂരെ നിർത്തിയിട്ടിരിക്കുന്നു...
വണ്ടി വീണ്ടും മുന്നോട്ട് എടുത്തു, രക്ഷപെട്ടതിന്റെ സന്തോഷം കൊണ്ട് ഞാൻ കാറിലെ പ്ലെയറിന്റെ ഒച്ച കൂട്ടി..
പിന്നെ കേട്ടത് ഒരു അലർച്ചയാണ്..
ആനയല്ല...
വണ്ടിയുടെ ഉള്ളിൽ നിന്ന് ആണ്...
അതായത്,
സഹു എന്നോട്:
"നിർത്തെടോ കാലാ തന്റെ ഈ കുന്ത്രാണ്ടം... മനുഷ്യൻ ഇവിടെ ഇപ്പം ചാവുമെന്ന് പേടിച്ച് ഇരിക്കുമ്പോഴാ അങ്ങേരുടെ ഒരു "പിയർ ബക്സ്" കഥ... "
അപ്പോൾ തന്നെ പ്ലെയർ നിർത്തിക്കൊടുത്തു...
അല്ലെങ്കിൽ പിന്നെ അടുത്ത ആനയെ കാണുന്ന നേരത്ത് വണ്ടിയുടെ ഡോർ തുറന്ന് എന്നെ ചവിട്ടി അതിന് മുന്നിലേക്കെങ്ങാനും ഇട്ടുകൊടുത്താലോ.....
😆
(കാറിൽ കേട്ട സംഗതി: Julius Manuel അച്ചായന്റെ, പിയർ ബക്സ് എന്ന ആനയെ കുറിച്ചുള്ള "ഹിസ് സ്റ്റോറീസ്" സീരീസ്.
ഇങ്ങനെ സുന്ദരമനോഹരമായി കഥ പറയുന്നൊരു മനുഷ്യൻ ❤️)
NB: പിയർ ബക്സിന്റെ ബാക്കി കഥ പിന്നെ മൈസൂർ എത്തി ഹോട്ടലിൽ വച്ചാണ് ഞങ്ങൾ കേട്ട് മുഴുമിപ്പിച്ചത്...
😆❤️
No comments:
Post a Comment