Wednesday, April 18, 2012

ചുവപ്പില്‍ പടരുന്ന മഞ്ഞ രാശി



എന്‍റെ പ്രിയപ്പെട്ട നിറങ്ങളില്‍ ഒന്നാണ് ചുവപ്പ്, വിപ്ലവത്തിന്‍റെ ആരംഭമേ ചുവന്ന ചോര തുള്ളികളില്‍ നിന്നായിരുന്നുവല്ലോ, ആ വിപ്ലവത്തിന്‍റെ പ്രതീകമായി പൂത്തു നില്‍ക്കുന്ന ഗുല്‍മോഹര്‍ പുഷ്പത്തിന്റെ നിറവും ചുവപ്പ്...............................

നിന്നെ ഞാന്‍ ഓര്‍ക്കുമ്പോഴും എന്‍റെ മനസ്സില്‍ ചുവപ്പിന്‍റെ ഒരു കടല്‍ തിരതല്ലുന്നുണ്ടായിരുന്നു
പക്ഷെ എന്ന് മുതലാണ്‌ ആ ചിന്തയില്‍ ഒരു ചെറിയ മഞ്ഞ നിറം പടരുവാന്‍ തുടങ്ങിയത്??? നിനക്കൊര്‍മയില്ലായിരിക്കാം, എനിക്കതുണ്ട്............

എന്‍റെ മനസ്സിലെ പവിത്രമായ ആ ചുവപ്പ് നിറത്തില്‍ നീ എന്തിനു അവനോടു ചേര്‍ന്ന് മഞ്ഞ രാശി കലര്‍ത്തി????

ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല, എന്നിലും, നിന്നിലും, എല്ലാവരിലും, എന്തിനേറെ പറയുന്നു എന്‍റെ അംഗത്വം കൈവശമുള്ള പ്രസ്ഥാനത്തിലും (എതിര്‍ പ്രസ്ഥാനം ഈ നിറം കലര്തലില്‍ നേരത്തേ ബിരുദം എടുത്തു കഴിഞ്ഞിരിക്കുന്നു, ചില വലിയ കുട്ടികളിലൂടെ) ഈ കാലയളവുകളില്‍ നടന്നു വരുന്നതും ഇതേ പ്രക്രിയ തന്നെ അല്ലേ............

                                              "ചുവപ്പില്‍ പടരുന്ന മഞ്ഞ രാശി"

No comments:

Post a Comment