Thursday, August 23, 2012

റെയില്‍വേ വഹ മണിയറ




ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുന്നു...

ഏച്ചിക്കാനത്തിന്‍റെ "കൃഷിപാഠം" കഴിഞ്ഞു, കഥയിലെ 'നൈനാര്‍' ഒരു 'ചെയിന്‍ സ്മോക്കര്‍' ആണെങ്കില്‍ ഞാനൊരു 'ചെയിന്‍ മുള്ളര്‍' (ഇടക്കിടക്കു മുള്ളുന്നവന്‍) ആണ്...
സമയം വെളുപ്പിനെ 3.30, കനത്ത ശങ്ക, ജലസേചനത്തിനായി ബാത്ത്റൂമിന്‍റെ മുന്നിലെത്തി, 2 വാതിലുകളും ക്ളോസ്... എന്തോ, മുട്ടിവിളിക്കാന്‍ തോന്നിയില്ല, അകത്തുള്ളോന്‍ എന്നേക്കാള്‍ ബെല്ല്യ മുള്ളര്‍ ആണെങ്കിലോ....!!
10 മിനിട്ട് കഴിഞ്ഞതും ഒരു ബാത്ത്റൂമിന്‍റെ വാതില്‍ തുറന്ന് ഒരു സുമുഖി പുറത്തിറങ്ങി, അരദ്ധരാത്രി പെട്ടന്നൊരുത്തനെ മുന്നില്‍ കണ്ടിട്ടാകും ഒടിയനെ കണ്ട പട്ടിയെ പോലെ അവളൊന്നു വിളറി, പെട്ടെന്ന് എതിര്‍ ബോഗിയിലേക്കു നടന്നുപോയി...
ദേ പോയി... ദാ വന്നൂ....
അതേ ബാത്ത്റൂമില്‍ നിന്നും ഒരു സുമുഖന്‍...
നന്നായി...
കിണ്ടിയില്‍ നിന്നുള്ള ധാര കണക്കെ ശങ്ക ഒഴിക്കുമ്പോള്‍ ബാത്ത്റൂം ചോദിച്ചു, "നീയൊക്ക എന്താ കരുതിയത്, കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നീണ്ടു കിടക്കുന്ന ശൌചാലയമാണ് ഞാനെന്നോ, നിനക്കു തെറ്റി, ഇന്ത്യന്‍ റെയില്‍വേ വഹ മണിയറ കൂടിയാണ് ഞാന്‍, എന്‍റെ അനുഭവങ്ങളെ ഞാന്‍ ഒരു പുസ്തകമാക്കിയിരുന്നെങ്കില്‍ ലോകത്തിലെ ബെസ്റ്റ് സെല്ലറായി അതു മാറിയേനേ....
ശങ്ക മാറി.. കഴിഞ്ഞു പോയതെന്തിന്‍റെയോ അടയാളമായി കണ്ണാടിയില്‍ ഒരു കൈപ്പത്തിയുടെ പാട്, അതിലേക്കു നോക്കി ചെറിയ ശബ്ദത്തില്‍ ഞാനൊന്നു കൂവി... ആ കൂവല്‍ ബാത്ത്റൂം മൊത്തം ഒന്നു കറങ്ങി കഴിഞ്ഞ രതിയുടെ ചുടു നിശ്വാസത്തിന്‍റെ തോളത്തു കൈയിട്ട് പുറത്തേക്കിറങ്ങിപ്പോയി, ഞാന്‍ വീണ്ടും "നരനാകാനും പറവയാകാനും" പോയി... 

No comments:

Post a Comment