മുന്നിൽ കിടക്കുന്ന ബസിന്റെ തുറന്നിട്ട ബാക്ക് ഡോർ നോക്കി സഹധർമ്മിണി പറഞ്ഞു:
"അയ്യോ ദേ മണ്ണാച്ചൻ മണ്ണാച്ചൻ"
അങ്ങനെ ഒരു ബന്ധുവിനെ പറ്റി അവൾ ഇതുവരെ പറഞ്ഞിട്ടില്ല,
അതുകൊണ്ട് ചോദിച്ചു:
"അതാരാ, അറിയാവുന്ന ആൾ ആണെങ്കിൽ പുള്ളിയെ കൂടി വിളിച്ചോ... കാറിൽ കൊണ്ടോവാം..."
മറുപടിയായി വീണ്ടും,
"അയ്യോ രാജീവേട്ടാ, മണ്ണാച്ചൻ, എനിക്ക് പേടിയാ..."
എന്ന് മാത്രമേ ടീം മൊഴിയുന്നുള്ളൂ (അല്ല നിലവിളിയാണ്.....)
പേടി കണ്ട് ഞാൻ മനസ്സിൽ പലതും കണക്ക് കൂട്ടി...
ഏതോ മുരടൻ ബന്ധു ആയിരിക്കും, അവൾക്ക് ചെറുപ്പം മുതലേ പേടിയുള്ള ഏതേലും അമ്മാവൻ, പേടിയുള്ള ആളെ വണ്ടീൽ കൊണ്ടോവണ്ട എന്നും തീരുമാനിച്ചു.
അപ്പോഴേക്കും ബസ് പോയി. വണ്ടി ഞാൻ മുന്നോട്ടെടുത്തു.
ആളൊഴിഞ്ഞ റോഡിലേക്ക് വണ്ടി കേറുമ്പോഴും അവൾക്ക് ഒന്നേ പറയാനുള്ളൂ:
"അയ്യോ അയ്യോ.... മണ്ണാച്ചൻ, മണ്ണാച്ചൻ...."
വണ്ടി ഒതുക്കി ഡോർ തുറന്ന് ഞാൻ ചോദിച്ചു:
"എന്തിയേ പെണ്ണേ നിന്റെ മണ്ണാച്ചൻ...?? അങ്ങേരെ ഒന്ന് കാണട്ടെ..."
സഹു നേരെ കാറിന്റെ ഫ്രണ്ട് ഗ്ലാസിൽ കൈചൂണ്ടി..
അതാ ഫ്രണ്ട് ഗ്ലാസിന് പുറത്തൊരു
ചിലന്തി
🕷️
"മണ്ണാച്ചൻ"
ചിലന്തിയാണ് ഐറ്റം..
വലിയ ചിലന്തി അല്ല...
ചെറുത്..
ഒരു ചെറ്യേ ബാലചിലന്തി...
പ്രായപൂർത്തി ആകാത്ത ആ കൊച്ചു ചിലന്തിയെ ആണ് പുള്ളിക്കാരി അച്ചൻ ചേർത്ത് വിളിച്ച് അപമാനിച്ചത്.
പുള്ളിയെ ഒരു വടി കൊണ്ട് തോണ്ടി സൈഡിലെ മേട്ടിലിട്ട്, മണ്ണാച്ചനൊരു ബൈയും പറഞ്ഞ് ഞാൻ വണ്ടിയിൽ കേറി മാഡത്തെ നോക്കി...
കൊണ്ടിട്ട മേട്ടിൽ നിന്നും മണ്ണാച്ചൻ പൊന്തി വരുന്നുണ്ടോ എന്ന് കാറിൽ ഇരുന്ന് കൊണ്ട് ഗഹനമായ നിരീക്ഷിക്കുകയാണ്...
😆❤️
No comments:
Post a Comment