"മരണം...........
-To Be Continued"
ഓരോ തവണയും ഡയലൈസറും ടൂബിംഗ്സും ഒരുക്കി വെച്ചിട്ട് അവനെ ഡയാലിസിസ് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ അവന്‍റെ മനസ്സ് എന്നോട് ചോദിക്കുമായിരുന്നു: "ബ്രദര്‍, എന്താണ് മരണം?? മരിക്കുമ്പോള്‍ ഉള്ള ആ അവസ്ഥ എന്തായിരിക്കും??"
അപ്പോഴൊക്കെ ഞാന്‍ അവനെ ഒന്നു ചിരിച്ചു കാണിക്കും......
പക്ഷേ, ഒരിക്കല്‍ ഒരു ഐ.സി.യു ഡയാലിസിസ് സെഷനില്‍ വെച്ച് ഡയാലിസിസ് മെഷീന്‍ തന്നെ അവന്‍റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കി,
"ഈ ലോകം നമുക്കു വേണ്ടിയുള്ളതാണെങ്കിലും നമ്മുടേതല്ല എന്ന തിരിച്ചറിവാണ് മരണം......
ലോകത്തിലെ ഏറ്റവും സുഖകരമായ അവസ്ഥയെ അനുഭവിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ് മരണം......"
ഉത്തരങ്ങള്‍ വ്യക്തമായതിന്‍റെ സന്തോഷത്തില്‍ അവന്‍ കണ്ണുകള്‍ മെല്ലെ അടച്ചു.....!!

No comments:
Post a Comment