വെളുപ്പാന്‍കാലത്ത് പുതപ്പിനടിയിലെ ചൂടേറ്റ് "എന്നിലെ എന്നെ" നമസ്കരിച്ചു കിടക്കുമ്പോള്‍ ഉറക്കം മുടക്കിയായി മൊബൈല്‍ അവതരിച്ചു..
ഹോസ്പിറ്റലില്‍ നൈറ്റ് ഡ്യൂട്ടിക്ക് നില്‍ക്കുന്ന ഫ്രണ്ടാണ്...
കോള്‍ എടുത്തു ഞാന്‍ ഉവാച: "എന്തുവാടാ 'പൊ...ടിമോനേ' വെളുപ്പാന്‍കാലത്ത്, നിന്‍റെ അപ്പൂപ്പന്‍ ചത്തോ??"
മറുപടി: "ടാ ക......മോനേ, എഴീര്, ഞാന്‍ അന്നു പറഞ്ഞ പെങ്കൊച്ചും തന്തേം ബസ്റ്റാന്‍ഡില്‍ വന്നു നിക്കുന്നു, ഉറങ്ങിയതു മതി, അവരെ പോയി വിളിച്ചോണ്ടുവാ...."
(പെങ്കൊച്ചോ..!! ) അതിനിവിടെ ആരുറങ്ങി, ഞാന്‍ ദേ പോയി കഴിഞ്ഞു...
കൂട്ടുകാരന്‍റെ വീടിനടുത്തുള്ള പെങ്കൊച്ചാണ്, കൂടെ തന്തപ്പടിയുമുണ്ട്, നമ്മുടെ ഹോസ്പത്രിയില്‍ സേവനത്തിനെത്തിയ താണ് പുള്ളിക്കാരി...
വിളിച്ചോണ്ടു വരവിനിടയില്‍ തന്താര് ജോലിയെപ്പറ്റിയും ചുറ്റുപാടുകളെപ്പറ്റിയും ചോദിച്ചു മനസിലാക്കി...
വീട്ടിലെത്തി, പല്ലുതേപ്പും മറ്റും അവര്‍ ഭംഗിയായി നടത്തി, ശേഷം കൊച്ചിനും അപ്പനും ഒന്നു കുളിക്കണമത്രെ, പണി പാളിയല്ലോ കര്‍ത്താവേ, കുളിമുറിക്കു കുറ്റിയില്ല, അകത്തു വെച്ചേക്കുന്ന കല്ല് ചേര്‍ത്തുവെച്ച് അടക്കണം, അപ്പനോടു രഹസ്യമായി പറഞ്ഞു, പുള്ളിക്കാരന്‍ കൊച്ചിനെ പറഞ്ഞു മനസിലാക്കിക്കോളാമെന്നു പറഞ്ഞു.... ഓക്കേ..
"എന്നാല്‍ രണ്ടുപേരും കുളിച്ചു ഫ്രെഷായിക്കോ, ഞാന്‍ പോയി ഒരു കവര്‍ പാല്‍ വാങ്ങിവരാം" ഞാന്‍ രണ്ടുപേരോടുമായി പറഞ്ഞിട്ട് പുറത്തിറങ്ങി.
താഴെ എത്തുന്നതിനു മുന്‍പ് മുകളില്‍ നിന്നും ഒരു ശബ്ദമുയര്‍ന്നു,
"വേണ്ടാന്നു പറഞ്ഞില്ലേ"
ചാടി മുകളിലെത്തിയപ്പോള്‍ പെങ്കൊച്ച് തോളില്‍ ബാഗ് തൂക്കി പോകാനൊരുങ്ങി നിപ്പുണ്ട്, എണ്ണ പൊത്തിയ തലയോടുകൂടി അപ്പനും..
"എന്തേ കുളിക്കുന്നില്ലേ??"
കൊച്ച് എന്നെ ഒന്നു തറപ്പിച്ചു നോക്കിയിട്ട് "ഇല്ല" എന്നര്‍ത്ഥം വരുന്ന ഒരു മൂളലിന്‍റെ അകമ്പടിയോടെ കുളിമുറിയുടെ കതകിലേക്കൊന്നു നോക്കി....
എന്‍റെ ചോദ്യത്തിനു കാരണസഹിതം ഉത്തരം...
അപ്പോള്‍ത്തന്നെ രണ്ടുപേരും വീട്ടില്‍നിന്നിറങ്ങി, പോണവഴി കാര്‍ന്നോരും സൂചിപ്പിച്ചു, 'കുളിമുറി ഈസ് ദി പ്രോബ്ളം...'
അവള്‍ടമ്മൂമ്മേടെ ഷോ, പിന്നേ അവള്‍ കുളിക്കുമ്പോ എത്തിനോക്കീട്ടു വേണ്ടേ എനിക്ക്.....
എന്തായാലും പെങ്കൊച്ചിനു നമ്മുടെ ആതുരാലയത്തില്‍ പണികിട്ടി, ഹോസ്പിറ്റലില്‍വെച്ചു പലതവണ പരസ്പരം കണ്ടു, ഞാന്‍ (ചിലപ്പോള്‍ അവളും) കണ്ടഭാവം കാണിച്ചില്ല, അന്നത്തെ അവളുടെ പ്രകടനമായിരുന്നു എന്‍റെ മനസ്സില്‍... പക്ഷേ ഏറെനാള്‍ മിണ്ടാതിരിക്കാന്‍ ഒത്തില്ല, എങ്ങനെയൊക്കെയോ മിണ്ടിത്തുടങ്ങി , പഴയ കാര്യത്തെപ്പറ്റി സംസാരിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെയും മനസ്സു തടഞ്ഞു....
വളരെയേറെ അടുത്തുതുടങ്ങിയ സമയങ്ങള്‍, ഒരിക്കല്‍ ഡ്യൂട്ടി കഴിഞ്ഞ് ഒപ്പിടാനായി ഒന്നിച്ചിറങ്ങുമ്പോള്‍ ഞാന്‍ അവളോട് ചോദിച്ചു: "അന്ന് നീ അത്രയും ദേഷ്യപ്പെടേണ്ട കാര്യമുണ്ടായിരുന്നോ?? നിന്‍റെ കുളി ഞാന്‍ കാണുമോ എന്നു നിനക്കു സംശയമുണ്ടാകാതിരിക്കാനാണ് നീ കുളിക്കാന്‍ നേരം ഞാന്‍ നിന്നേം അപ്പനേം റൂമിലാക്കിയിട്ടു പുറത്തേക്കു പോയത്, പിന്നെന്താരുന്നു പ്രശ്നം??"
ഒരു ചെറിയ ചിരി ചുണ്ടിന്‍റെ വശത്തെത്തിച്ചിട്ട് അവള്‍ മറുപടിയായിട്ടു പറഞ്ഞു: "നീയും നിന്‍റെ കുളിമുറിയുടെ കുറ്റിയുമായിരുന്നില്ല എന്‍റെ പ്രശ്നം"
.........!!!
ജോയിന്‍ ചെയ്ത് ഒരു കൊല്ലം ആയിട്ടും ഇതുവരെ നാട്ടില്‍ പോകാത്ത, പോകാന്‍ ശ്രമിക്കാത്ത അവളുടെ മുഖത്തേക്കു പിന്നെ ഞാന്‍ നോക്കിയില്ല, ഒപ്പിട്ടിട്ട് തിരികെ വീട്ടിലേക്കു നടന്നു....
facebook link

No comments:
Post a Comment