Saturday, October 7, 2017

കൊറിക്കാനുള്ളവ (എഗയ്ൻ)

1. ഓര്‍മ്മാണു
************

നമ്മളിലോര്‍മ്മകള്‍
ഉണര്‍ത്തുന്ന
രോഗാണുവത്രേ
ലോകത്തിലേറ്റം
അപകടകാരിയായത്......

2. മനസ്സിലാകണമെന്നില്ല
*******************

മനസ്സ്,
മനുഷ്യന്‍,
പ്രണയം...

ആര്‍ക്കുമൊരു
ക്ണാപ്പും
മനസ്സിലാകാത്ത
3
ന്യൂജെന്‍
പൊയട്രീസ്....

3. ലഹരിപ്പൂന്തോട്ടം
****************

മദ്യപന്‍,
തന്‍റെ പൂന്തോട്ടത്തില്‍,
മദ്യം നനച്ചുവളര്‍ത്തുന്ന
മദ്യപാനന്തരനിരന്തര സംസാരമെന്ന ചെടിയില്‍,
തുറന്നതുമപ്രിയമായാതുമായ
സത്യങ്ങളെന്ന പൂവുകള്‍
മാത്രമേ വിരിയുകയുള്ളൂ...

4. മാനസികം
***********

ആഗ്രഹത്തിനായി
മനസ്സ് വിരിച്ച പായയില്‍,
അത്യാഗ്രഹം കയറിക്കിടക്കുന്നു,
അനന്തരം മനസ്സിനെ
ബലാത്സംഗം ചെയ്യുന്നു......

5. ഓര്‍മ്മ
*********

അതിരറ്റ സ്നേഹം,
നിലയ്ക്കാത്ത വാത്സല്ല്യം,
ഇവയെല്ലാമൂറുന്നൊരോര്‍മ്മതന്‍
പേരത്രേ,
മുലകള്‍....

6. ഞാന്‍
********

ഒരിക്കല്‍
നിങ്ങളെന്നെപ്പറ്റി പറയും,

"പണ്ടെന്‍റെ പോസ്റ്റുകള്‍ക്കു
താഴെയായ്
ലൈക്കടിച്ചും കമന്‍റ് ചെയ്തും
നടന്ന ചെക്കനാ,
ഇപ്പൊ അവന്‍ ആരായി....??"

ആരായി....??
ആരാകാന്‍...??
ആരെങ്കിലുമൊക്കെയാകും....
പക്ഷെ,
ആരായാലും
അതുറപ്പായും
ഞാനായിരിക്കും...

നൂറ്റൊന്നു ശതമാനം
"ഞാന്‍"....

7. പാപഫലം
***********

നമ്മള്‍,
രണ്ടുപേര്‍ക്കുള്ളിലെ
സ്ത്രീപുരുഷനഗ്നതകള്‍
കുറ്റമല്ലാതാകുമൊരുനാളില്‍,

നീ ഹവ്വയും
ഞാന്‍ ആദവുമായ്
മാറുന്നൊരു നേരത്ത്
നീയെന്നോട് ചോദിക്കുന്നു:

"നിനക്കു മാത്രമായ്
ഞാന്‍ കാത്തുവെച്ചൊ-
രെന്‍റെ മാറിലെ
മാമ്പഴങ്ങളെ രുചിക്കാതെ
നീയെന്തിനൊരു
പിശാചിനി നീട്ടിയ
പാപഫലത്തെ നുണഞ്ഞതെന്‍ പ്രിയനേ....??

No comments:

Post a Comment