ഹൃദയാകൃതിയിൽ നക്ഷത്രങ്ങൾ പൂത്ത ആകാശത്തിനു കീഴിൽ കിടന്ന്
ആരോ ഒരാൾ കാണുന്ന സ്വപ്നത്തിൽ നാം നായികാനായകന്മാർ ആകുന്നു,
പുകഞ്ഞു തീർന്ന ലഹരി മണക്കുന്ന അയാളുടെ ശ്വാസഗതികളെ അളന്ന്
നാം മൃദുലമായ ചുംബനങ്ങളെ നമ്മുടെ ചുണ്ടുകളാൽ കൈമാറുന്നു....
പ്രണയത്തിന്റെ മുയൽക്കുഞ്ഞുങ്ങൾ
എന്റെ കൈതലോടലിൽ അലിഞ്ഞു നിന്നിലേക്ക് പതുങ്ങുന്നു....
ഒടുക്കമൊരു ഞെട്ടിയുണർച്ചയിൽ പാടെ നിന്നുപോകുന്ന സ്വപ്നം,
വേർപെട്ടു പോകുവാൻ മനസ്സു വരാതെ
നാം തമ്മിൽ കൈകൾ കോർത്ത്
അയാൾ തുടരെ വലിച്ചുതള്ളുന്ന ലഹരിയുടെ പുകച്ചുരുളുകളിലൊന്നായി
ആകാശത്തേക്ക് പറന്നുയരുന്നു....
പിന്നെയൊരു വർഷകാലത്ത്
ഒരു ചെറുമഴത്തുള്ളിയിൽ അടക്കം ചെയ്യപ്പെട്ടു
നാമൊന്നായി മണ്ണിനെ പുൽകുന്നു.....
Friday, October 12, 2018
പ്രണയലഹരി
Subscribe to:
Post Comments (Atom)
No comments:
Post a Comment