ഞാന്‍ പലപ്പോഴായവിഹിതത്തില്‍ കൊടുത്ത
ഗര്‍ഭത്തിന്‍കുരുക്കില്‍ തൂങ്ങിമരിച്ചവളുടെ ഇന്‍ബോക്സിലേക്ക്
ഞാന്‍ നിര്‍ത്താതെ ടെക്സ്റ്റിട്ടുകൊണ്ടിരുന്നു,
ചിത്രങ്ങള്‍,
സ്മൈലികള്‍,
പ്രണയവര്‍ത്തമാനങ്ങള്‍,
പരിഭവം,
കുറ്റപ്പെടുത്തലുകള്‍,
പരാതികള്‍,
ഉമ്മകള്‍,
അവള്‍ക്കൊപ്പമൊടുങ്ങിയ കൊച്ചിനു ചാര്‍ത്താന്‍ പലവിധ പേരുകള്‍,
പലജാതി വിശേഷങ്ങള്‍,
പിന്നെ,
പൊടിക്ക് സെക്സും.
അങ്ങനെയൊരുദിനം അര്‍ദ്ധരാത്രി,
നീ മരിച്ചവളെന്നറികിലും മെസേജുകളയച്ച കൂട്ടത്തില്‍,
ഒന്നു നോവിക്കാനായി,
എന്‍റെ കല്ല്യാണക്കുറിയും 'പുതുവരവി'ന്‍റെ പടവും,
"വിത്തു നേരത്തേ പാവി"യെന്നൊരു മെസേജുമയച്ചതിന്നടുത്ത മൂന്നാം മിനുട്ടില്‍,
"Seen Two Minutes Ago"
എന്നു താഴെ കണ്ട് കണ്ണുമിഴിച്ചിരുന്നു.
തൊട്ടുപിന്നാലെ, മിഴിഞ്ഞ കണ്‍മുന്നില്‍,
മിഴിവോടെയൊരു 'ചിത്രം', കണ്ടു പിന്നെയും ഞെട്ടി.
നിന്‍റെ പേരില്‍,
നീ ചത്തതിന്‍ തലേന്നാളത്തെ തീയതിയില്‍,
എല്ലാം തികഞ്ഞൊരു ബ്ലഡ് റിപ്പോര്‍ട്ട്.
'എലൈസ' ഒന്നിനും രണ്ടിനും മൂന്നിനും നേരെയും,
പിന്നതിനുതാഴെ,
'HIV Antigen' എന്നൊരെഴുത്തിനെ ആകെ പൊതിഞ്ഞും
"POSITIVE" എന്ന വടിവൊത്ത കമ്പ്യൂട്ടര്‍ ലിഘിതം,
കൂടെ,
"wish you a happy married life"
എന്ന സന്ദേശത്തിനു പിന്നിലായ്,
വരിവരിനിരന്നു കുറേ ☺️☺️ സ്മൈലികളും.....
👌👌
ReplyDelete