ഞാന്‍ മരത്തിലേക്കു നടക്കുന്നു,
ആ മരത്തണലിലേക്ക്,
പിന്നീട് എനിക്കായി കാക്കുന്ന മരണത്തണലിലേക്കും നടക്കുന്നു...
പിറവികള്‍ പലതു കണ്ടൊരാമരച്ചില്ലയിലെന്‍
പാഴ്പിറവി തൂക്കണം...
കനമുറ്റിയ ചില്ലതന്‍ ഇടത്തുള്ള ശിഖരത്തിലൊരു-
കഴുകന്‍കണ്ണ് നിങ്ങള്‍ കാണുവതുണ്ടോ..??
എന്‍റെ കണ്ണുകളതിനേകുക,
ഞാന്‍ കണ്ട മലിനക്കാഴ്ചകള്‍ അതിനാഹാരമാകട്ടെ.....
മരത്തണലിലെ ഇരുമ്പന്‍പുല്ലുകള്‍-
ക്കിടയിലൊരു നരിനാക്കു ചിറിതുടക്കുന്നുണ്ട്,
അതിന്‍റെ ജഠരാഗ്നിയിലേക്കെന്‍റെ പാപങ്ങള്‍ പലതുപുരണ്ട മാംസമെറിയുക......
ഹൃദയം, അതും പിന്നെയെന്‍ രക്തവും,
അതുരണ്ടും നീയെടുത്തുകൊള്‍ക കൂട്ടുകാരീ,
എനിക്കായ് നീ ചിന്തിയ ആദ്യരക്തത്തിനു പകരമിതുരണ്ടും സ്വീകരിക്കുക.......
തിരക്കുണ്ട്,
ഞാന്‍ പോകട്ടെ, ഞാനാ മരത്തണലിലേക്കു നടക്കട്ടെ,
വെയില്‍ താഴുന്നുണ്ട്, അതിനൊപ്പം ഞാനും.....
❤️
No comments:
Post a Comment