Sunday, February 25, 2024

ദി ട്രിപ്പിംഗ് ഗോഡ്

അന്നൊരുദിവസം, അങ്ങനെ വിഷമിച്ചു നിന്ന ആ ചെര്‍ക്കന്‍റെ മുന്നില്‍ ഒടേതമ്പുരാന്‍ പ്രത്യക്ഷപ്പെട്ടു, എന്നിട്ട് ചോദിച്ചു:
"ടേയ് നിനക്ക് വരവായിട്ട് എന്തര് വേണം...??"

ചെര്‍ക്കന്‍: പൊന്നൊടയതേ, കട്ടിമീശ വേണം.

ദൈവം: വോ, ലങ്ങനാട്ട്.

ചെര്‍ക്കന്‍: നീണ്ട കട്ടിത്താടി.

ദൈവം: വോ, ചെരി ചെരി.

ചെര്‍ക്കന്‍: നീണ്ട് ഇടതൂര്‍ന്ന് വളര്‍ന്ന കെട്ടിവെക്കാന്‍ പറ്റണ ടൈപ്പ് മുടി.

ദൈവം: അതുവോക്കെ, അടുത്തതെന്തര്..??

ചെര്‍ക്കന്‍: പൊന്നൊടയതേ, ഒരു യാത്ര പോണം,
അതിനൊരു ചെവന്ന മാരുതി ജിപ്സി വേണം,
അതിലൊരു പത്ത് നാനൂറഞ്ഞൂററുന്നൂറെഴുന്നൂറെണ്ണൂറ്തൊള്ളായിരമായിരം പുസ്തകങ്ങളും വേണം......

ദൈവം: ശരി, തമ്മയ്ച്ച്, ദാണ്ട് കെടക്കണ് നിന്‍റെ വണ്ടീം പുസ്തോങ്ങളും....
പഷ്ഷേ, നീ പോവാന്‍ വരട്ട്....

ഒടേതമ്പ്രാന്‍ പോയൊരഞ്ചാറുകുപ്പി വാറ്റും, ഏഴെട്ട് പത്ത് കെട്ട് കഞ്ചാവും 'ദൈവമുണ്ടോ..??' എന്ന പുസ്തകവും എടുത്ത് തോള്‍സഞ്ചിയിലിട്ട് വണ്ടീരെ മുന്‍സീറ്റിലോട്ട് കേറിയിരുന്നിട്ട് പറഞ്ഞു:

"വിട്രാ പുല്ലേ വണ്ടി കുട്ടിക്കാനത്തോട്ട്....."

No comments:

Post a Comment