ജോലിക്ക് കയറി ആദ്യത്തെ ഒന്നൊന്നര മാസം ഞങ്ങളെ രണ്ടാളേം ഒരു റൂമിൽ പിടിച്ചിരുത്തി ഓൺലൈൻ ഓറിയെന്റേഷൻ ക്ലാസ്സ് ആയിരുന്നു.
അടച്ചിട്ട മുറി, ആരും നോക്കാനില്ല, ക്യാമറ പോലും.
ഈ ക്ലാസ്സ് കുത്തിയിരുന്ന് കേൾക്കുക എന്നൊക്കെ പറഞ്ഞാൽ, ‘പോത്തിനെന്തേത്തവാഴ’ എന്ന് ചോയ്ച്ച കണക്കിന് ഞാനാ എസി മുറിയിലിരുന്ന് നല്ലോം ഉറങ്ങി,
അവളിരുന്ന് പഠിച്ചു.
ഒരു മാസം കഴിഞ്ഞ് ക്ലാസ്സ് സെഷൻ ഒക്കെ കഴിഞ്ഞൊരു ദിവസം നേരെ യൂണിറ്റിലേക്ക് ഇറങ്ങി. പേഷ്യന്റ്സിനെ ഒക്കെ ഒന്ന് പരിചയപ്പെടുക എന്നതാണ് ഉദ്ദേശം.
ഇവിടുത്തെ രോഗികൾ അത്ര പെട്ടെന്ന് നമ്മളോട് അടുക്കൂല എന്നൊക്കെ ഇൻഫർമേഷൻ നേരത്തെ കിട്ടിയിട്ടുണ്ട്.
എന്നാലും അരക്കൈ നോക്കാം എന്ന് കരുതി അൽപ്പം ക്യൂട്ട് ആയ നല്ല പ്രായമുള്ള ഒരു അപ്പൂപ്പന്റെ അടുത്ത് ചെന്ന് ആകെ പറയാൻ അറിയാവുന്ന “അസ്സലാമു അലൈക്കും” ഒക്കെ എടുത്ത് വീശി, പതിയെ പുള്ളിയെ പറ്റി കൂടി നിന്നു. ഇടനേരത്ത് ആഹാരത്തിന്റെ ബോക്സ് തുറന്ന് കൊടുത്തും, ഇടയ്ക്കിടെ ബിപി നോക്കിയും, ‘ഖ്വയ്സ് ബാബാ’ എന്നൊക്കെ ചോയ്ച്ചും കക്ഷിയെ ഒന്ന് ഇമ്പ്രെസ്സ് ആക്കി.
പുള്ളി എന്നോട് പേരും ഊരും ഒക്കെ ചോയ്ച്ചു. ഇന്ത്യക്കാരൻ ആണോ എന്ന് പ്രത്യേകം ചോയ്ച്ചു, അതേന്ന് പറഞ്ഞപ്പോൾ ഒരു ഷേക്ക് ഹാൻഡ് കൂടുതൽ തന്നു.
ട്രീറ്റ്മെന്റ് കഴിഞ്ഞു പുള്ളി പോകാൻ ആയപ്പോ ബെഡിൽ നിന്നിറങ്ങാൻ ആളെ ഹെൽപ്പ് ചെയ്യാനായി ഞാൻ ചെന്നു.
പെട്ടന്ന്, പുള്ളി എന്നെ നോക്കിയിട്ട് പറഞ്ഞു:
“അറബിയ, അറബിയ”
How sad…
ഇന്ത്യക്കാരനായ എന്റെ കേറിങ് പുള്ളിയെ അപ്പോൾ തീരെ ഇമ്പ്രെസ്സ് ചെയ്തിട്ടില്ല, അതാണല്ലോ എന്നെ പുള്ളി refuse ചെയ്തിട്ട് അറബിക് സ്റ്റാഫിനെ ചോദിച്ചത്.
ഇങ്ങനെയൊക്കെ ആലോചിച്ച് കൂട്ടി യൂണിറ്റിൽ ഉള്ള ഈജിപ്ഷ്യൻ ചെങ്ങായീനോട്, രോഗി അറബിക് സ്റ്റാഫിനെ ഡിമാൻഡ് ചെയ്യുന്ന കാര്യം പറഞ്ഞു.
അവൻ പോയി രോഗിയോട് സംസാരിച്ച്, പുള്ളിയെ ഒരു വീൽചെയറിൽ ഇരുത്തി യൂണിറ്റിന്റെ പുറത്ത് കൊണ്ടാക്കി.
തിരികെ വന്ന അവനോട് നടന്നതൊക്കെ വിശദീകരിച്ചിട്ട്, പുള്ളി എന്നെ reject ചെയ്യാനുള്ള കാരണം ചോയ്ച്ചു.
അവൻ പറഞ്ഞു:
“ഡേയ് കാട്ടുമിറാണ്ടി, പുള്ളി നിന്നെ ഒഴിവാക്കി അറബിക് സ്റ്റാഫിനെ ഡിമാൻഡ് ചെയ്തതല്ല,
അറബിയിൽ ‘അറബിയ’ എന്ന് വെച്ചാൽ വീൽചെയർ എന്നാണ് അർത്ഥം. നിന്നോട് കക്ഷി ഒരു വീൽചെയർ അറേഞ്ച് ചെയ്ത് തരാൻ ആണ് പറഞ്ഞത്. “
🤭😆
ചമ്മിയ വിഷമത്തിൽ സ്ക്രീനിംഗ് ഏരിയ ഡ്യൂട്ടിക്ക് പോയിരുന്നപ്പോൾ സെക്യൂരിറ്റി ഗഡി വന്ന് പേരൊക്കെ ചോദിച്ചു, പേരൊക്കെ നല്ല ഗമയിൽ പറഞ്ഞുകൊടുത്തു:
“രാജീവ്”
കുറച്ചു കഴിഞ്ഞപ്പോൾ പുള്ളി പിന്നിൽ നിന്ന് ‘അസ്മ, അസ്മ’ എന്ന് വിളിക്കുന്നു.
യാരിന്ത ‘അസ്മ’ എന്ന് അറിയാൻ ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ, ആൾ എന്നോട് ചറപറാ എന്തൊക്കെയോ അറബിയിൽ പറഞ്ഞു. ഞാൻ എല്ലാം മനസ്സിലായ കണക്ക് വായും പൊളിച്ചിരുന്നു കേട്ട്.
പിന്നേം ഇടയ്ക്കിടെ പുള്ളി എന്നെ ‘അസ്മ, അസ്മ’ എന്ന് വിളിക്കും. എന്തൊക്കെയോ പറയും…
ശെടാ, കക്ഷിക്ക് എന്റെ കറക്റ്റ് പേര് ഇതുവരെ മനസ്സിലായില്ല, “അസ്മ” എന്നാണ് പുള്ളി മനസ്സിലാക്കി വെച്ചിരിക്കുന്നത്.
തിരുത്തിയേക്കാം….
അതിനും ഭാഷ അറിയണമല്ലോ, അതുകൊണ്ട് ആ വഴി വന്ന ഒരു നേറ്റീവ് സ്പീക്കർ ആയ സ്റ്റാഫിനെ ആ ഉത്തരവാദിത്വം ഏല്പിച്ചു.
സംഗതി ഒക്കെ കേട്ട് അവൾ ചിരിച്ചിട്ട് പറഞ്ഞു:
“പുള്ളി നിന്റെ പേര് വിളിക്കുന്നതല്ല, ‘അസ്മ, അസ്മ’ എന്ന് പറഞ്ഞാൽ ‘കേൾക്കൂ, കേൾക്കൂ (listen, listen)’ എന്നാണ്.
സോ,
അറബിയ - wheelchair
അസ്മ - listen
മനസ്സിലായല്ലോ (എന്നോട് തന്നെ...)
അറബി പഠിച്ചേ പറ്റൂ…
😆😆😆
No comments:
Post a Comment