അധികമൊന്നുമില്ല, ഒരു പത്തുപന്ത്രണ്ടെണ്ണം.
പക്ഷേ, ലഗ്ഗേജ് വെയ്റ്റ് കൂടുതൽ ആണെന്ന് പറഞ്ഞ് പുസ്തകങ്ങൾ ഒഴിവാക്കേണ്ടുന്ന അവസ്ഥ എത്തി.
മേക്കപ്പ് സാധനങ്ങൾ കുത്തിനിറച്ച ബാഗിൽ ഇനി ബുക്ക് കൂടെ വെക്കാൻ സ്ഥലമില്ലെന്ന് പറഞ്ഞ് വാമഭാഗവും കയ്യൊഴിഞ്ഞു.
എനിക്ക് കലി വന്നിട്ട് ഞാൻ കൊണ്ടുവന്നതിൽ മൂന്നെണ്ണം (നൂറ് നൂറ് യാത്രകൾ, തമ്പ്, കാടിനു നടുക്കൊരു മരം) മാത്രം വെച്ച് ബാക്കി ഉള്ളത് പെങ്ങമ്മാരുടെ കയ്യിൽ തിരിച്ചു കൊടുത്തുവിട്ടു.
കൊണ്ടുവന്ന മൂന്നിൽ രണ്ടും വായിച്ചുകഴിഞ്ഞു. ശൈലണ്ണന്റെ യാത്രകളിൽ (നൂറ് നൂറ് യാത്രകൾ) ഞാനങ്ങനെ കൂട്ട് പോകുന്നതിനിടെയാണ് റൂമിൽ പാർട്ട്ണർ ആയ സെയ്ദ് ഇക്ക അടുത്തയാഴ്ച നാട്ടിൽ പോകുന്നുണ്ട് എന്ന് പറഞ്ഞത്.
എന്തേലും വീട്ടിൽ കൊടുക്കാൻ ഉണ്ടോന്ന് ചോയ്ച്ചു.
നമുക്കെന്ത് കൊടുക്കാൻ…
കൊടുക്കാൻ ഒന്നുമില്ല ഇക്കാ, വരുമ്പോ കുറച്ച് പുസ്തകങ്ങൾ കൊണ്ടുവരാൻ പറ്റുമോ എന്ന് ഞാൻ.
‘പിന്നെന്താ’ന്ന് പുള്ളിയും…
അപ്പോ, ഒരു രസം തോന്നിയിട്ട് ഞാൻ പറഞ്ഞു:
“ഇക്കാ പുസ്തകങ്ങളുടെ കൂട്ടത്തിൽ ഒരു ‘കഞ്ചാവ്’ ഉണ്ടാകും. ഇങ്ങള് അതൂടെ സുരക്ഷിതമായി ഇങ്ങ് കൊണ്ടുവരണം…
എയർപോർട്ടിലെ കാര്യമോർത്ത് ഇങ്ങള് ബേജാറാവണ്ട, പോലീസ് പിടിക്കൂല…”
“ങേ, കഞ്ചാവോ…. ജ്ജൊന്ന് പൊയ്ക്കാ വെച്ചിട്ട്”
കോൾ കട്ട്…
നാട്ടിൽ അലിയോട് പറഞ്ഞുവെച്ച പുസ്തകങ്ങളിൽ ലിജീഷ് കുമാറിന്റെ “കഞ്ചാവ്” ഉള്ളത് കൊണ്ടാണ് ചുമ്മാ അങ്ങനെ ഒരു നമ്പർ ഇട്ടത്.
ഇതിപ്പോ ഒന്ന് വിശദീകരിക്കാൻ വിളിച്ചിട്ട് ചെങ്ങായി ഫോൺ എടുക്കുന്നില്ല….
എന്താപ്പോ ചെയ്യാ….
റൂമ്ന്ന് പുറത്താക്കുമോന്നാ….
😆😆😆
No comments:
Post a Comment